വെള്ളിയാഴ്‌ച, ജൂലൈ 12, 2013

പാറ്റിയ കണ്ണന്‍

ഇത് മഴക്കാലം , പ്രകൃതി അതിന്റെ ആഘോഷത്തിലാണ്... ഇതാ കണ്ണന്‍ ( വരാല്‍ , ബ്രാല്‍ ) മീനിന് കുഞ്ഞുങ്ങളുണ്ടായിരിയ്ക്കുന്നു... സദാ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി കുഞ്ഞുങ്ങളുടെ കൂടെ സഞ്ചരിയ്ക്കുന്ന കണ്ണനെ കൂറ്റനാട്ട് വിളിയ്ക്കുന്നത് പാറ്റിയ കണ്ണന്‍ എന്നാണ്. കണ്ണന്‍ കുഞ്ഞുങ്ങളുടെ കുറച്ചുചിത്രങ്ങള്‍..
( കണ്ണന്‍ - http://ml.wikipedia.org/wiki/വരാല്‍
https://en.wikipedia.org/wiki/Channa_striata )





 video ...

വ്യാഴാഴ്‌ച, ജൂലൈ 11, 2013

കച്ചവടത്തിലെ കൃഷിമനസ്സ്

എ . വി. റഷീദ് , കൂറ്റനാട്ടെ പ്രമുഖ പച്ചക്കറി വ്യാപാരകുടുംബത്തിലെ അംഗം.... ഇദ്ദേഹത്തിന്റെ കുടുംബം 40 വര്‍ഷത്തോളമായി കൂറ്റനാട്ട് പച്ചക്കറി വ്യാപാരം നടത്തുന്നു. സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിമുഴുവന്‍ മറ്റാരേക്കാളും കുറഞ്ഞ ചിലവില്‍ കടയില്‍ നിന്നും എടുത്ത് ഉപയോഗിയ്ക്കാന്‍ കഴിയുമെങ്കിലും റഷീദ് തനിയ്ക്കാവശ്യമുള്ള പച്ചക്കറി സ്വന്തം വീടിന്റെ ടെറസില്‍ കൃഷിചെയ്തുണ്ടാക്കുന്നു.കച്ചവടം ലാഭം , ലാഭം കച്ചവടം എന്ന സമവാക്യത്തില്‍ ജീവിതം തളച്ചിടുന്ന മുഖ്യധാരാ കച്ചവടക്കാരില്‍ നിന്നുംഏറെമാറിച്ചിന്തിയ്ക്കുകയാണ് റഷീദ്.ഈയൊരുകൊച്ചുകൃഷിയിടത്തില്‍ റഷീദും കുടുംബവും കണ്ടെത്തുന്നത് സാമ്പത്തിക ലാഭം മാത്രമല്ല... ആനന്ദം ,ആരോഗ്യം , നിര്‍വൃതി എന്നിവകൂടിയാണ്...പൂര്‍ണ്ണമായും ജൈവകൃഷിയിലൂടെ ഉത്പാദിപ്പിയ്ക്കുന്ന വിളകള്‍ അയല്‍പക്കങ്ങള്‍ക്ക് കൈമാറുന്നതിലും റഷീദും കുടുംബവും ആനന്ദം കണ്ടെത്തുന്നു... ഈയൊരുവികസനമാതൃകയാണ് നാം പ്രോത്സാഹിപ്പിയ്ക്കേണ്ടത്....(  റഷീദിന് ആശംസ അറിയിയ്ക്കൂ....മൊബൈല്‍ 9846316567 )


















റഷിദ് തന്റെ കടയില്‍

ചൊവ്വാഴ്ച, ജൂലൈ 09, 2013

ബോട്ട് യാത്ര

ആലപ്പുഴ പുന്നമടക്കായലിലൂടെ നടത്തിയ ബോട്ട് യാത്ര....





















ഞായറാഴ്‌ച, ജൂലൈ 07, 2013

നീന്തല്‍ പഠനം

ഇത് മഴക്കാലം... കടുത്ത വേനലിനുശേഷം നമ്മുടെ ജലാശയങ്ങള്‍ സമ്പന്നമായിരിയ്ക്കുന്നു... നീന്തലറിയാത്ത നമ്മുടെ കുട്ടികള്‍ക്ക് നീന്തല്‍ പാഠം പറഞ്ഞുകൊടുക്കാന്‍ പറ്റിയ സമയം...ഇവിടെ മൂന്നാം ക്ലാസ്സുകാരന്‍ ആദിത്യന്‍ നീന്തല്‍ പഠിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിന്റെ ചിത്രങ്ങള്‍ ( ആദിത്യന്‍ എസ് - 3 സി , ജി .എല്‍. പി .എസ് .വട്ടേനാട് , കൂറ്റനാട് )