ചൊവ്വാഴ്ച, മേയ് 06, 2014

മണിമരുത് പൂവിട്ടപ്പോള്‍


കൂറ്റനാട്ടെ വൃക്ഷസംരക്ഷണ സംഘടനയായ ജനകീയ കൂട്ടായ്മ 2010 ല്‍ ,മേഴത്തൂരില്‍ നട്ടുവളര്‍ത്തിയ ഔഷധ സസ്യങ്ങളില്‍ മണിമരുത് പൂവിട്ടിരിയ്ക്കുന്നു...ജനകീയ കൂട്ടായ്മ 2008 മുതല്‍ കൂറ്റനാട് പ്രദേശത്ത് നടത്തിക്കൊണ്ടിരുന്ന വൃക്ഷസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ മേഴത്തൂരിലെ വൈദ്യമഠമാണ് ജനകീയ കൂട്ടായ്മയെ ഔഷധ സസ്യങ്ങള്‍ നടുന്നതിലേയ്ക്കായി മേഴത്തൂരിലേയ്ക്ക് ക്ഷണിച്ചത്... നെല്ലി,പൂവരശ്,മണിമരുത്,ഞാവല്‍,താന്നി,കൊന്ന,വേപ്പ് ,ഉങ്ങ് തുടങ്ങി കേരള വനംവകുപ്പ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം നല്‍കിയ( ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചര്‍ ശ്രീ എം പി മണിയുടെ സേവനങ്ങളെ പ്രത്യേകം സ്മരിയ്ക്കുന്നു ) വിവിധയിനം ഔഷധ സസ്യങ്ങള്‍ മേഴത്തൂരില്‍ വൈദ്യമഠം സ്ഥാപനത്തിന്റെ മുന്നിലൂടെ കടന്നുപോകുന്ന കൂറ്റനാട് - തൃത്താല റോഡിന്റെ ഇരുപുറവുമായി നട്ടുവളര്‍ത്തി... നട്ടുവളര്‍ത്തിയ എല്ലാതൈമരങ്ങളും ഇപ്പോള്‍ വളര്‍ന്നുവലുതായിരിയ്ക്കുന്നു...
-->
വൈദ്യമഠം വൈദ്യശാലയ്ക്കു മുന്നിലെ ബസ് വെയ്റ്റിംഗ് ഷെഡ്ഡിന് സമീപം പൂവിട്ട് നില്‍ക്കുന്ന മണിമരുതിന്റെ ചിത്രങ്ങള്‍...
  ( കൂറ്റനാട് ജനകീയ കൂട്ടായ്മ അംഗങ്ങള്‍ ,Shanmukhan.m - 9447241064, deputy ranger mani -9447837933,unni mangat - 9846202711,santhosh palleeri -9846172263,cs gopalan - 9946788668,Jithin – 9496837271,Rajan perumannur - 9946671954,subir kv – 9846581360, Viswanathan koottanad - 9946671746,kv narayanan- 9846141278 ,jayaprakash kongalam - 9446478580 , forester kunjhiraman 9539185534,
& shinojacob) മണിമരുത് - കൂടുതല്‍ വിവരങ്ങള്‍ http://ml.wikipedia.org/മണിമരുത്



5 അഭിപ്രായങ്ങൾ:

  1. മനോഹരമായ പൂക്കൾ. മഹത്തായ കൃത്യവും.

    മറുപടിഇല്ലാതാക്കൂ
  2. മണിമരുത് എന്ന പേർതന്നെ ആദ്യമായി കേൾക്കുകയാണ്. ഇത്തരം ഔഷധച്ചെടികൾ നടാൻ മുൻകൈ എടുത്ത വൈദ്യമഠത്തോടും അവ പരിപാലിച്ചു വളർത്തിയ എല്ലാവരോടും മലയാളികൾ എന്നെന്നും കടപ്പെട്ടിരിക്കും

    മറുപടിഇല്ലാതാക്കൂ
  3. ഇതിന്റെ പേര്‍ മണി മരുത് എന്നാണെന്നും ഇത് ഒരു ഔഷധ സസ്യമാണെന്നും ഇപ്പോള്‍ അറിയുന്നു. ഇവിടെ മുംബെയില്‍ ഇത് ധാരാളം ഉണ്ട് . എല്ലാം നിറയെ പൂക്കളുമായി നില്‍ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. മണിമര്ത്തിന്റ തൈ കിട്ടുമോ

    മറുപടിഇല്ലാതാക്കൂ