ചൊവ്വാഴ്ച, ഡിസംബർ 08, 2009

വനപാതകളിലെ ഗതാഗതം നിരോധിക്കുക
കേരളത്തേയും കര്‍ണ്ണാടകത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ 212ല്‍ രാത്രിയില്‍ വാഹനം ഓടിക്കുന്നത് കര്‍ണ്ണാടകയിലെ ഹൈക്കോടതി വിലക്കി . ഇതേത്തുടര്‍ന്ന് ഇരു പക്ഷത്തേയും മനുഷ്യസ്നേഹികള്‍ ???? ഉടക്കിനില്‍പ്പാണ് . ദക്ഷിണേന്ത്യയില്‍ താരതമ്യേന വന്യജീവികള്‍ കൂടുതലുള്ള മേഖലയാണ് , ബന്ദിപ്പൂര്‍ - മുത്തങ്ങ മേഖല . ഇതിലൂടെയുള്ള ഗതാഗതം മറ്റേതൊരു കമേഴ്സ്യല്‍ മേഖലയിലേയും പോലെ കൂടിയ അളവിലാണുള്ളത് . ചരക്കുലോറികളും ടൂറിസ്റ്റ് ബസ്സുകളും സ്വകാര്യ കാറുകളും മറ്റുമായി നിരവധി വാഹനങ്ങള്‍ ഇവിടെ അനേകം വന്യജീവികളെ കൊന്നൊടുക്കിയിട്ടുണ്ട് .അയതിനെത്തുടര്‍ന്നാണ് ഹൈക്കോടതി ഇതുവഴിയുള്ള രാത്രിയാത്രക്ക് നിരോധനം ഏര്‍പ്പെടുത്തിയത് .എന്നാല്‍ ഈ നിരോധനത്തിന്‍റെ അന്തസത്ത ഉള്‍ക്കൊള്ളാതെ മനുഷ്യസ്നേഹികളും ??? മറ്റ് ഉത്തരവാദിത്വപ്പെട്ടവരും ??? അങ്കത്തിനിറങ്ങിയിരിക്കുന്നു . ഈ ഭൂമി ഇവിടെയുള്ള നിരവധി ജീവജാലങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന് എല്ലാവരും മറക്കുന്നു . എല്ലാം മനുഷ്യന് സുഗഭോഗങ്ങള്‍ക്കുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടാതാണെന്ന മിഥ്യാ ധാരണ സമൂഹം മുറുകെപ്പിടിച്ചിരിക്കുന്നു . നാഷണല്‍ ഹൈവേ 212 കൂടാതെ മറ്റു നിരവധി റോഡുകളും വനമേഖലകളില്‍ക്കൂടി കടന്നുപോകുന്നുണ്ട് . ഇവിടെയെല്ലാം രാത്രിയാത്രക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറുകള്‍ തയ്യാറാവണം . വന്യജീവികള്‍ കൂടുതലുള്ളയിടങ്ങളില്‍ റോഡുകള്‍ എന്നെന്നേക്കുമായി അടച്ചിടാന്‍ ധൈര്യം കാണിക്കണം .വനമേഖലകളില്‍ക്കൂടി കടന്നുപോകുന്ന മറ്റുറോഡുകളില്‍ രാവിലെ 9 നും വൈകുന്നേരം 4 നും ഇടയില്‍ മാത്രം ഗതാഗതം അനുവദിച്ചാല്‍ മതിയാകും .മറ്റു സമയത്ത് മൃഗങ്ങള്‍ റോഡുപയോഗിക്കട്ടേ ..... വന്യജീവികളുടെ സംരക്ഷണാര്‍ത്ഥം ചാലക്കുടിയില്‍ നിന്നും പറംപിക്കുളത്തേക്കുള്ള റോഡ് അടച്ചുപൂട്ടിയത് അധികാരികള്‍ക്ക് മാര്‍ഗ്ഗദര്‍ശകമാകട്ടേ ...കാടെല്ലാം നാടായി മാറിയതിനാല്‍ ഇത്തിരിവട്ടത്തിനുള്ളില്‍ ( വന്യജീവി സങ്കേതങ്ങള്‍ക്കുള്ളില്‍ ) ഒതുങ്ങിപ്പോയ മൃഗങ്ങളെ അവിടേയും കിടത്തിപ്പൊറുപ്പിക്കാന്‍ അനുവദിക്കാത്ത മനുഷ്യന്‍റെ അധിനിവേശസ്വഭാവം ലജ്ജാകരമാണ് . വനപാതകളില്‍ അഴിഞ്ഞാടാന്‍ ചെല്ലുന്ന ടൂറിസ്റ്റുകള്‍ ( സ്വന്തം നാട്ടില്‍ ചെയ്യാന്‍ പറ്റാത്ത വൃത്തികേടുകള്‍ മറുനാട്ടില്‍ ചെയ്യുന്നവര്‍ ) പലപ്പോഴും മൃഗങ്ങള്‍ക്ക് പേടിസ്വപ്നമാണ് . ഇവര്‍ സൃഷ്ടിക്കുന്ന കാട്ടുതീയും മലിനീകരണവും വേറേ.... സംരക്ഷിതപ്രദേശങ്ങള്‍ സംരക്ഷിതപ്രദേശങ്ങളായിത്തന്നെ നില്‍ക്കണം . യതിനാല്‍ നാട്ടുമനുഷ്യന്‍ അങ്ങോട്ടു ചെല്ലരുത് . വരും തലമുറക്ക് കൈമാറാല്‍ ഇത്തിരി പച്ചത്തുരുത്തുകളെങ്കിലും ഇവിടെ ബാക്കിയുണ്ടാവണം ... അതിനുവേണ്ടിയാവട്ടേ നമ്മുടെ യുദ്ധങ്ങള്‍ ...
2 അഭിപ്രായങ്ങൾ:

  1. പൂര്‍ണ്ണമായും യോജിക്കുന്നു, ഷിനോ.
    ടൂറിസ്റ്റുകളെന്നു വച്ചാല്‍ നമ്മുടെ നാടന്‍ സായിപ്പന്മാരെക്കൊണ്ടാണ് പ്രശ്നം. കുടിച്ച് കൂത്താടി നൃത്തം വക്കുന്നൊരു രംഗം കഴിഞ്ഞ ദിവസം മൈസൂര്‍ റൂട്ടില്‍ പോയപ്പോള്‍ കാണാന്‍ സാധിച്ചു.
    ഒരു അച്ചടക്കവുമില്ലാതെയാണ് കാട്ടിലൂടെ വാഹനം ഓടിക്കുന്നത്. അത്തരം സാഹചര്യത്തില്‍ ഗതാഗത തടസ്സം പോലെയുള്ള കടുത്ത നടപടികളെ സാദ്ധ്യമാകൂ.എല്ലാവരും യാത്ര ഈ സമയത്തിനനുസരിച്ച് ക്രമപ്പെടുത്തട്ടെ, വളരെ അടിയന്തിരമായ ആംബുലന്‍സ് സര്‍വീസ് പോലത്തെ വാഹനങ്ങളെ കടത്തി വിടുന്നുമുണ്ട്.

    മറുപടിഇല്ലാതാക്കൂ