ചൊവ്വാഴ്ച, ഡിസംബർ 15, 2009
ഒരു നെല്‍ കര്‍ഷകനെ പരിചയപ്പെടുത്തുന്നു
കൃഷ്ണന്‍കുട്ടി 64 വയസ്സ് , ചെട്ടിയാരത്ത് വീട് , കോമംഗലം ,കൂറ്റനാട് , പാലക്കാട് ............. ആദ്യം കല്‍പ്പണിക്കാരനായിരുന്നു . എന്നാലും കുടുംബം വക ഒരേക്ര നെല്‍വയലില്‍ വര്‍ഷാവര്‍ഷം കൃഷി നടത്തുമായിരുന്നു .ഇപ്പോള്‍ കല്‍പ്പണി പൂര്‍ണമായും ഉപേക്ഷിച്ച് കൃഷിപ്പണിയില്‍ത്തന്നെയാണ് .സ്വന്തം ഉടമസ്ഥതയിലുള്ള ഒരേക്ര നെല്‍കൃഷിക്കുപുറമേ രണ്ടേക്കര്‍ കൂടി ഇത്തവണ പാട്ടത്തിനെടുത്ത്കൃഷി ചെ
യ്തിട്ടുണ്ട് . നെല്‍കൃഷിയുടെ ദൈര്‍ഘ്യം താരതമ്യേന കുറവാണ് , പക്ഷേ അനിശ്ചിത ത്വം കൂടുതലാണ് .മഴ കൂടിയാലും കുറഞ്ഞാലും കൃഷിയെ ബാധിക്കും . ഇത്തവണ തുലാമഴ കുറച്ച് വൈകി എത്തിയത് ഇദ്ദേഹത്തിന്‍റെ കൃഷിയേയും ബാധിച്ചു . വെള്ളം വറ്റാന്‍ തുടങ്ങിയപ്പോള്‍ തേവേണ്ടിവന്നു .പേത്തി എന്ന നാടന്‍ സാങ്കേതിക വിദ്യയാണ് ഇതിന് ഉപയോഗിച്ചത് . രാവിലെ നാല് മണിക്ക് തേവാനിറങ്ങിയാല്‍ ഏഴ് മണി വരെ തേവും .കുറച്ച് ദിവസം ഇങ്ങിനെ കഷ്ടപ്പെട്ടുവെങ്കിലും വൈകാതെ മഴ അനുഗ്രഹിച്ചു . തന്‍റെ പേത്തിത്തേക്കും കൃഷിയും ഇദ്ദേഹം ഡോകുമെന്‍റ് ചെയ്യുകയുണ്ടായി. അതായത് ഫോട്ടോഗ്രാഫറായമരുമകനെക്കൊണ്ട് ഫോട്ടോ എടുപ്പിച്ചുവച്ചു ഇദ്ദേഹത്തിന്‍റെ മകനും എന്‍റെ സുഹൃത്തുമായ ജയപ്രകാശാണ് ഫോട്ടോ എടുത്തതിനെപ്പറ്റി എന്നോട് പറഞ്ഞത് . രാത്രി വളരെ വൈകിയ ഒരു ഫോണ്‍ സംഭാഷണത്തിലായിരുന്നു അത് .ഫോട്ടോകള്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ കൊണ്ടുവരാം എന്ന് ജയപ്രകാശ് പറഞ്ഞു ഞാന്‍ സമ്മതിക്കുകയും ചെയ്തു....
ആശ്ചര്യകരമെന്ന് പറയട്ടേ , പിറ്റേന്ന് രാവിലെ ഞാന്‍ ഉറക്കമെഴുന്നേല്‍ക്കുന്നതിന് മുന്‍പേ കൃഷ്ണന്‍കുട്ടിയേട്ടന്‍ എന്‍റെ വീട്ടിലെത്തിയിരിക്കുന്നു ....... ഫോട്ടോ എന്നെ കാണിക്കുന്നതിനായി .... അദ്ദേഹത്തിന്‍റെ ശിരസ്സ് അഭിമാനത്താല്‍ ഉയര്‍ന്നുനിന്നിരുന്നു .
ഒരു ശിശു വളര്‍ന്നു വലുതാകുന്നത് അതിന്‍റെ രക്ഷാകര്‍ത്താക്കള്‍ എങ്ങിനെ ആസ്വദിക്കുന്നുവോ , അതുപോലെയാണ് കര്‍ഷകനും തന്‍റെ വിളയെ കാണുന്നത് ..... അതിന്‍റെ വികാസ പരിണാമങ്ങളേക്കുറിച്ച്
ആരോടെങ്കിലും പറയാന്‍ അയാള്‍ ആഗ്രഹിക്കും , കേള്‍ക്കാന്‍ അല്‍പ്പമെങ്കിലും തയ്യാറുള്ള ഒരാളെക്കിട്ടിയാല്‍
അയാള്‍ പരമസന്തുഷ്ടനായി ...
നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കൃഷിയേക്കുറിച്ച് സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ജനങ്ങളില്ല . എല്ലാവരും മക്കളെ ഐടിയും എഞ്ചിനീയറിഗും പഠിപ്പിച്ച് വന്‍ കംപനികള്‍ക്ക് അടിമപ്പണിക്ക് വിട്ടുകൊടുക്കുന്നു . സ്വന്തം ചിന്തകളേയും വികാരങ്ങളേയും കംപനികളുടെ താത്പര്യത്തിന് മാത്രം ആക്കുന്ന
കുട്ടികളാകട്ടെ സാതന്ത്ര്യം പോലും അടിയറവെക്കുന്നു .
ഒരു പ്രദേശത്ത് ഇച്ഛാശക്തിയുള്ള പത്ത് ചെറുപ്പക്കാരുടെ സംഘമുണ്ടെങ്കില്‍ നമ്മുടെ വയലുകള്‍ തരിശുകിടക്കില്ല .അവിടെ നെല്ല് നൂറുമേനി വിളയും . നാടന്‍ മത്സ്യങ്ങളും കുഞ്ഞുജീവികളും വംശനാശം വരാതെ രക്ഷപ്പെടും . നിലവില്‍ എത്ര പ്രതികൂലമായ കാലാവസ്ഥയാണെങ്കിലും നല്ലൊരു നാളെയെ ഞാന്‍
സ്വപ്നം കാണുന്നു ..........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഷിനോ,
മറുപടിഇല്ലാതാക്കൂഎന്റെ ഒരു കൂട്ടുകാരന്റെ അച്ഛനും മറ്റും കൂട്ടുകൃഷി സമ്പ്രദായം 20 വര്‍ഷം മുന്നേ നടത്തിയ കഥകള്‍ കേട്ടിരുന്നു.
പക്ഷെ അവനവന്‍ തന്നെ ഇറങ്ങിപ്പണിയെടുത്താലേ കാര്യങ്ങള്‍ നടക്കൂ. തമിഴ് നാട്ടില്‍ നിന്നുള്ള കരാര്‍ തൊഴിലാളികള്‍ കൂടി ഇല്ലായിരുന്നേല്‍ ഇപ്പോഴുള്ള കൃഷി കൂടി കാണില്ലായിരുന്നു.
ഡീസല്‍ ലഭ്യമല്ലാതാവുംപോള്‍ , ഭക്ഷണം ഇല്ലാതാവുംപോള്‍.... എല്ലാ വൈറ്റ്കോളറുകാരും വയലുകളിലേക്കിറങ്ങുന്നത് നാം കാണും,,,,
മറുപടിഇല്ലാതാക്കൂമാവേലിസ്റ്റോറുകളുടെ മുന്നിലും ന്യായവിലഷോപ്പുകള്‍ക്കുമുന്നിലുമുള്ള നീണ്ട വരികള്‍ ഒരു നാണംകെട്ട ജനതയുടെ അടയാളങ്ങളാണ് ....