ബുധനാഴ്‌ച, നവംബർ 18, 2009

ഗോ സംരക്ഷണ പ്രതിജ്ഞ


വിശ്വമംഗള ഗോ ഗ്രാമയാത്രയുടെ ഭാഗമായി ചൊല്ലുന്ന ഈ ഗോ സംരക്ഷണ പ്രതിജ്ഞ അത്യന്തം അര്‍ത്ഥപൂര്‍ണ്ണവും ഹൃദയഹാരിയുമാണ് . ഇരുകൈകളും ഉയര്‍ത്തിപ്പിടിച്ച് ഈ പ്രതിജ്ഞ നാം ചൊല്ലുന്പോള്‍ അറവുശാലകളില്‍ പിടയുന്ന അനേകായിരം പശുക്കിടാങ്ങള്‍ക്കുള്ള ആദരാജ്ഞലികളാവുന്നു ........


ഹേ പരമ പൂജ്യ ഗോമാതാ ...

അവിടുന്ന് പ്രേമമയിയും കരുണാമയിയുമായ അമ്മയാണ് ,

സകല അഭിലാഷങ്ങളും പൂര്‍ത്തിയാക്കിത്തരുന്ന കാമധേനുവാണവിടുന്ന് ,

പവിത്രതീര്‍ത്ഥരൂപിയായ അവിടുന്ന് ചലിക്കുന്ന ദേവാലയമാണ് ,

ഗംഗാമാതാവി ന്‍റ പവിത്രതയും പരിശുദ്ധിയും നിറഞ്ഞദേവിയാണ് .

സര്‍വ്വരോഗനിവാരണിയും ആരോഗ്യദാതാവുമായ -

ധന്വന്തരിരൂപിയായ ഗോമാതാവാണങ്ങ് .

ജൈവകൃഷിയിലൂടെ സമൃദ്ധിയേകുന്ന ലക്ഷ് മീദേവിയും അവിടുന്നാണ്

അവിടത്തോടുള്ള എണ്ണമറ്റ തും നിരന്തരവുമായ അതിക്രമങ്ങളാല്‍ ,

ഹേ .. മാതാവേ ഞാന്‍ അങ്ങേയറ്റം ദുഖിതനാണ് .

അവിടത്തോടുള്ള അനാദരവ് എല്ലാ വിധത്തിലും അസഹ്യമാണ്.

മനോവാക്കര്‍മ്മങ്ങളാല്‍ അങ്ങയുടേയും അങ്ങയുടെ നൈസര്‍ഗ്ഗികമായ ജലം ,

ഭൂമി , ജീവജാലങ്ങള്‍ , വനങ്ങള്‍ , ജനങ്ങളുടെ വാസസ്ഥാനമായ ഗ്രാമങ്ങള്‍

എന്നിവയുടേയും സുരക്ഷ , സംവര്‍ദ്ധനം , സേവനം എന്നിവക്കായി

എല്ലായ്പ്പോഴും സക്രിയമായി നിലനിന്നുകൊണ്ട് അവിടുത്തെ മഹത്വത്തെ

സമാജത്തില്‍ പുനപ്രതിഷ്ടിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു .

ഈ ശുഭ സങ്കല്‍പ്പം പൂര്‍ണ്ണമാക്കുന്നതിന് എനിക്ക് ശക്തിയും സാമര്‍ത്ഥ്യവും

ഏകിയാലും , കൃപ തൂകിയാലും അമ്മേ ...

ഗോ മാതാ കീ ജയ്....

ഗോ രക്ഷക്കായി ആരുണ്ട് ....?

നാമുണ്ട് , നമ്മളുണ്ട് , നമ്മളെല്ലാമുണ്ട് ....

1 അഭിപ്രായം:

  1. ഹ ഹ!!
    എക്സ്ട്രീം ചിന്തകളുപേക്ഷിക്ക് , ഷിനോ.
    എല്ലാം ഫുഡ് ചെയിനിന്റെ ഒരോ കണ്ണികള്‍.

    മറുപടിഇല്ലാതാക്കൂ