വ്യാഴാഴ്‌ച, നവംബർ 19, 2009

സൈക്കിള്‍ തിരിച്ചുവരില്ലേ ....


സംഘടനാ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ലാന്‍ട് റവന്യൂ കമ്മീഷണറേ റ്റ് പടിക്കല്‍ രണ്ട് നാള്‍ ഉപവാസമിരിക്കേണ്ടിവന്നപ്പോള്‍ കണ്ട ചിലനഗരക്കാഴ്ചകള്‍ ചില സൂചനകള്‍ തരുന്നു . അതായത്
സൈക്കിള്‍ എന്ന വാഹനം മണ്‍മറയുന്നതും കാര്‍ , ബൈക്ക് എന്നിവ മുന്നേറുന്നതും .
രണ്ടു ദിവസം രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ റോഡിലേക്ക് കണ്ണും നട്ട് ഇരുന്നപ്പോള്‍ ആകെ കണ്ടത് 14 സൈക്കിള്‍ യാത്രക്കാരെ മാത്രമാണ് . ബൈക്കുകളും കാറുകളുമാണെങ്കിലോ ആയിരക്കണക്കിനും . 14 സൈക്കിള്‍ യാത്രക്കാരില്‍ 2 പേര്‍ മാത്രമാണ് ചെറുപ്പക്കാര്‍ . ബാക്കിയുള്ളവര്‍ സ്കൂള്‍ കുട്ടികളോ വൃദ്ധന്‍മാരോ ആണ് . അവരില്‍ ചിലര്‍ സായാഹ്ന സവാരിക്കായി മാത്രം സൈക്കിള്‍ ഉപയോഗിക്കുന്ന വരാണ് . അല്ലെങ്കില്‍ പത്രവിതരണം പോലുള്ള തൊഴിലുകള്‍ ചെയ്യുന്നവരാണ് . ഗൌരവമുള്ള ഒരു യാത്രാവാഹനമായി സൈക്കിള്‍ ഉപയോഗിക്കുന്നതായി തോന്നിയത് 2 പേര്‍ മാത്രമാണ്.

നഗരത്തില്‍ അമിത വേഗതയിലാണ് ബൈക്കുകളും കാറുകളും സഞ്ചരിക്കുന്നത് .ഏതെങ്കിലും സിഗ്നല്‍ പോയിന്‍ റില്‍ നിന്ന് പച്ചലൈറ്റ് കിട്ടിയാല്‍ സ്കൂള്‍ വിട്ട് കുട്ടികള്‍ പുറത്തേക്ക് കുതിക്കുന്നത് പോലെ വാഹനങ്ങള്‍ ഒറ്റ ക്കുതിപ്പാണ് . ... ജീവനോടെ വീടെത്താന്‍ കഴിയുക എന്നത് നഗരത്തിലെ വാഹന യാത്രക്കാരുടെ ലോട്ടറിയാണ് .... ഇടവേളകളില്‍ റോഡ് കാലിയാവുന്നത് സിഗ്നല്‍ ചുവപ്പാകുന്പോള്‍ മാത്രമാണ് . വികസനത്തിെന്‍ റ അറ്റം മുട്ടുന്പോള്‍ , പരകോടിയിലെത്തുന്പോള്‍ , ശ്വസിക്കാന്‍ ഒാക്സിജന്‍ ഇല്ലാതെ ഭ്രാന്തന്‍മാരായി മാറിയ ഒരു തലമുറയാണ് നമ്മുടെ പട്ടണങ്ങില്‍ ഉണ്ടാവുക

1 അഭിപ്രായം: