ചൊവ്വാഴ്ച, നവംബർ 24, 2009

ആയുര്‍വ്വേദ മേഖല സംഘര്‍ഷത്തില്‍


പരംപരാഗതമായി ആയുര്‍വേദ ചികിത്സനടത്തിവന്നിരുന്ന വൈദ്യന്‍മാര്‍ ഇന്ന് പലവിധ ഭീഷണികളും പ്രതിസന്ധികളും നേരിടുന്നു. ഇവര്‍ക്ക് കോളേജുകളില്‍ നിന്നോ സര്‍വ്വകലാശാലകളില്‍ നിന്നോ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താല്‍ നിലവില്‍ചില കേന്ദ്രങ്ങളില്‍ നിന്നും ഇവരെ ഒറ്റപ്പെടുത്താനും വ്യാജവൈദ്യന്‍മാര്‍ എന്ന് വിളിച്ച് ആക്ഷേപിക്കാനും ഇടയാക്കിയിരിക്കുന്നു .തന്‍മൂലം ഈ മേഖലയില്‍ സംഘര്‍ഷം തുടങ്ങിയിട്ട് കുറച്ചുനാളായി . യഥാര്‍ത്ഥത്തില്‍ പരംപരാഗതമായി ( അനേക തലമുറകളിലൂടെ ) കൈമാറിവന്ന വിജ്ഞാനത്തിന്‍റെ അനന്ത ശേഖരമാണ് പരംപരാഗത അയുര്‍വ്വേദ വൈദ്യന്‍മാര്‍ , കൂടാതെ പ്രവര്‍ത്തിപരിചയത്തിലൂടെ ഇവര്‍ ആര്‍ജ്ജിക്കുന്ന അറിവും പരിഗണിക്കേണ്ടതാണ് .എല്ലാ പരംപരാഗത വൈദ്യന്‍മാര്‍ക്കും എല്ലാ തരത്തിലുള്ള മരുന്നു ചെടികളേയും നേരിട്ടറിയാം അവര്‍ അതുപയോഗിച്ച് വിവിധ തരത്തിലുള്ള മരുന്നുകള്‍ ഉണ്ടാക്കുകയും ചെയ്യും എന്നാല്‍ ആധുനിക ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് എല്ലാ മരുന്നു ചെടികളേയും നേരിട്ടറിയണമെന്നില്ല മരുന്നുണ്ടാക്കാനും അവര്‍ക്ക് അറിയണമെന്നില്ല . പരംപരാഗത ആയുര്‍വ്വേദത്തില്‍ അതിന്‍റെ എല്ലാശാഖകളും പഠിപ്പിക്കുന്നു എന്നാല്‍ ഡിഗ്രീ ആയുര്‍വ്വേദത്തില്‍ സിലബസ്സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കാര്യങ്ങള്‍ മാത്രം പഠിപ്പിക്കുന്നു കൂടാതെ നാട്ടിലെ വിഷവൈദ്യന്‍മാരില്‍ വളരെയേറെപ്പേര്‍ പരംപരാഗത വൈദ്യന്‍മാരാണ് .ചില കേന്ദ്രങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത് പരംപരാഗത വൈദ്യന്‍മാരെ ഇല്ലായ്മ ചെയ്യാനാണ് . ആയുര്‍വ്വേദം എന്നത് പുരാതന മഹര്‍ഷിമാര്‍ തൊട്ട് പരംപരാഗതവൈദ്യന്‍മാരിലൂടെ കൈമാറിവന്നതാണ് .പരംപരാഗതവൈദ്യത്തെ ഇല്ലാതാക്കുക എന്നാല്‍ തായ് വേര് മുറിച്ചുമാറ്റുക എന്നതാണ് .ആധുനിക ആയുര്‍വ്വേദത്തിനു വേണ്ടിവാദിക്കുന്നവര്‍ മറന്ന പ്രധാനപ്പെട്ടകാര്യം തങ്ങള്‍ പരംപരാഗതവൈദ്യത്തിന്‍ റെ സന്തതികളാണ് എന്നതാണ് .ഈ സാഹചര്യത്തില്‍ ഗവണ്‍മെന്‍റിന് ചെയ്യാവുന്ന കാര്യം പരംപരാഗത വൈദ്യന്‍മാര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുക എന്നതാണ് .

2 അഭിപ്രായങ്ങൾ:

  1. പരമ്പരാഗത വൈദ്യരിലും ഉണ്ടാവുമല്ലോ കള്ളനാണയങ്ങള്‍. അവറ്റകളെ തെരഞ്ഞുപിടിക്കാന്‍ മെനക്കെടാന്‍ വയ്യാത്തതിനാലാവണം സര്‍കാരിങ്ങനെ ഇല്ലം ചുടുന്ന പരിപാടി തുടങ്ങിയത്. മാത്രമല്ല സിലബസ് തന്നെ വടക്കെ ഇന്ദ്യന്‍ സ്റ്റൈലാണെന്നും ഞാന്‍ കേട്ടു (അതെനിക്കുരപ്പില്ല). പി.കെ .വാരിയരെയും തൈക്കാട്ടു മൂസ്സിനെയും ഒക്കെ അറസ്റ്റ് ചെയ്യാതിരുന്നാല്‍ ഭാഗ്യം

    മറുപടിഇല്ലാതാക്കൂ
  2. ആയുര്‍വ്വേദം എന്നത് പുരാതന മഹര്‍ഷിമാര്‍ തൊട്ട് പരംപരാഗതവൈദ്യന്‍മാരിലൂടെ കൈമാറിവന്നതാണ് .പരംപരാഗതവൈദ്യത്തെ ഇല്ലാതാക്കുക എന്നാല്‍ തായ് വേര് മുറിച്ചുമാറ്റുക എന്നതാണ് .ആധുനിക ആയുര്‍വ്വേദത്തിനു വേണ്ടിവാദിക്കുന്നവര്‍ മറന്ന പ്രധാനപ്പെട്ടകാര്യം തങ്ങള്‍ പരംപരാഗതവൈദ്യത്തിന്‍ റെ സന്തതികളാണ് എന്നതാണ് .

    മറുപടിഇല്ലാതാക്കൂ