വെള്ളിയാഴ്‌ച, ഒക്‌ടോബർ 30, 2009

കുപ്പിവെള്ളം കുടിപ്പിച്ച തിരുവനന്തപുരം

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് രണ്ടുനാള്‍ തങ്ങേണ്ടിവന്നു . അത് കുടിവെള്ളത്തിന്റെ വില ഓര്‍മ്മിപ്പിക്കുന്നതായിരുന്നു . അതായത് ശുദ്ധമായപച്ചവെള്ളം ഒരിടത്തും കുടിക്കാനില്ല .ഏത് ഹോട്ടലില്‍ കയറിയാലും ബ്ളീച്ചിംഗ് പൌഡര്‍ എന്ന വിഷം കലക്കിയ വെള്ളം മാത്രം .ആദ്യ ദിനം നാട്ടില്‍ നിന്നും കൊണ്ടുപോയ ഒരു കുപ്പി വെള്ളം കൊണ്ട് തൃപ്തിപ്പെട്ടു .എന്നാല്‍ രണ്ടാം ദിനം കഥയാകെ മാറി .തിളച്ചുമറിയുന്ന വെയില്‍ , കടുത്ത ഉഷ്ണത്തില്‍ ശരീരത്തെ തണുപ്പിക്കാന്‍ പച്ചവെള്ളം കൂടാതെ കഴിയുകയില്ലെന്നായി . ആയതിനാല്‍ ഒരു കുപ്പി വെള്ളം 15 രൂപ കൊടുത്തു വാങ്ങി . അത് കൊക്കക്കോളയുടേയോ പെപ്സിയുടേയോ അല്ലായിരുന്നു എന്നത് മാത്രമായിരുന്നു ആശ്വാസം . നഗരവാസികളെ വൃക്കരോഗികളാക്കുന്ന , മറ്റു രോഗങ്ങളിലേക്കുതള്ളിവിടുന്ന ബ്ളീച്ചിംഗ് പൌഡര്‍ എന്ന വിപ്ളവം എന്നാണാവോ അധികാരികള്‍ നിര്‍ത്തലാക്കുക ........

1 അഭിപ്രായം:

  1. നഗരവാസികളെ വൃക്കരോഗികളാക്കുന്ന , മറ്റു രോഗങ്ങളിലേക്കുതള്ളിവിടുന്ന ബ്ളീച്ചിംഗ് പൌഡര്‍ എന്ന വിപ്ളവം എന്നാണാവോ അധികാരികള്‍ നിര്‍ത്തലാക്കുക ........

    ശരിയാണ് ബ്ളീച്ചിംഗ് പൌഡര്‍ നിര്‍ത്തലാക്കിയാല്‍ പിന്നെയാരും രോഗികളാവില്ല..വെള്ളം കുടിച്ച അന്ന് തന്നെ കാറ്റ് പോയികിട്ടും :-)

    മറുപടിഇല്ലാതാക്കൂ