കൂറ്റനാട്ടെ വൃക്ഷസംരക്ഷണ സംഘടനയായ ജനകീയ കൂട്ടായ്മ 2015 ജൂണ്‍ മാസത്തില്‍, കൂറ്റനാട് തൃത്താല റോഡില്‍ നട്ട തണല്‍ മരം ,അടുത്തിടെ കത്തിനശിച്ചു... തൊട്ടടുത്ത് ചവര്‍ കൂട്ടിയിട്ട് കത്തിച്ചതാണ് വൃക്ഷത്തിന് ഹാനികരമായത്... അടുത്ത ദിവസം മുതല്‍ വെള്ളം കൊടുക്കാന്‍ തുടങ്ങിയത് മുതല്‍ ഇപ്പോള്‍ തളിരിലകള്‍ വന്നുതുടങ്ങിയിട്ടുണ്ട്
ചൊവ്വാഴ്ച, മേയ് 24, 2016
വേനല്‍ പച്ചക്കറി
കൂറ്റനാട് കോമംഗലത്ത് ചെട്ടിയാരത്ത് കൃഷ്ണന്‍കുട്ടിയേട്ടന്റെ വേനല്‍ പച്ചക്കറി കൃഷി...കൊയ്ത്തുകഴിഞ്ഞ നെല്‍വയലില്‍ സുമാര്‍ അന്‍പത് സെന്റോളം സ്ഥലത്താണ് പച്ചക്കറിയിനങ്ങള്‍ വിളയിച്ചിട്ടുള്ളത്( april 2016 )
തണല്‍മരച്ചുവട്ടില്‍...
2009 ല്‍ കൂറ്റനാട് ജനകീയ കൂട്ടായ്മ നട്ട പൂവരശ് മരത്തിന്റെ തണല്‍ ആസ്വദിയ്ക്കുകയാണ് , കൂറ്റനാട് - ഗുരുവായൂര്‍ റോഡിലുള്ള തടത്തിലകത്ത് ഹോം നീഡ്സ് & മെറ്റല്‍സ് ഉടമ ശ്രീ സൈഫുദ്ധീന്‍ ... മുന്‍പൊക്കെ വെയില്വരുമ്പോള് ഉച്ചയ്ക്ക് ശേഷം കടയ്ക്ക് മുന്നില്‍ കര്ട്ടണ് വലിച്ചുകെട്ടിയാണ് സൈഫു ക്ക വെയിലില്‍ നിന്നും രക്ഷപ്പെട്ടിരുന്നത്.എന്നാല്‍ കഴിഞ്ഞ മൂന്നര വര്‍ഷമായി പൂവരശ് മരത്തിന്റെ തണല്‍ കാരണം കര്ട്ടണ് കെട്ടേണ്ടി വന്നിട്ടില്ല .ഈ വര്‍ഷമാകട്ടെ തന്റെ കടയിലെ വില്‍ക്കാനുള്ള സാധനങ്ങള്‍ കടയ്ക്ക് പുറത്തുവെച്ച് പ്രദര്‍ശിപ്പിയ്ക്കുന്നതിനും ഈ തണല്‍ ഉപകരിയ്ക്കുന്നുണ്ട്... ഈ മരം നട്ടപ്പോഴും തുടര്‍ന്നുള്ള പരിചരണത്തിലും സൈഫുക്ക മുന്‍നിരയില്‍ ഉണ്ടായിരുന്നു എന്നതും ഇവിടെ സ്മരിയ്ക്കുന്നു.
പാലക്കാടന്‍ ചൂട്...
പാലക്കാട് ജില്ലയിലെ 40 ഡിഗ്രിയ്ക്കു് മുകളിലുള്ള ചൂട് തണല്‍ മരങ്ങളുടെ ചുവട്ടിലല്ല ,എന്ന് പറയാന്‍ പറഞ്ഞു.....location - കടമ്പഴിപ്പുറം ( ചെര്‍പ്പുളശ്ശേരി - കോങ്ങാട്-മുണ്ടൂര്‍- പാലക്കാട് റൂട്ട് )may 2016/summer days
ഞങ്ങള്‍ നട്ട കരിമ്പന
2008 ജൂണിലാണ് കൂറ്റനാട് കോമംഗലം പാടത്ത് തോട്ടുവരമ്പില് ഞാനും സുഹൃത്ത് ജയപ്രകാശും, അഫ് സലും മറ്റുചില സുഹൃത്തക്കളും ചേര്‍ന്ന് കരിമ്പന നട്ട് പരീക്ഷണം നടത്തിയത്.... ജയപ്രകാശിന്റെ വീടിനു സമീപത്തുനിന്നും കരിമ്പനത്തേങ്ങ സംഭരിച്ചുകൊണ്ടുവന്ന് വീതിയേറിയ തോട്ടുവരമ്പില് കുഴിച്ചിടുകയായിരുന്നു...എന്നാല്‍ ആ വര്‍ഷം കരിമ്പനയെ പുറത്തേയ്ക്ക് കണ്ടില്ല. ഞങ്ങള്‍ വിചാരിച്ചത് കരിമ്പന വിത്ത് നശിച്ചിട്ടുണ്ടാവുമെന്നായിരുന്നു... എന്നാല്‍ ഇപ്പോള്‍ ( 2016 മെയ് ) പത്തോളം കരിമ്പനകള്‍ മുളച്ചുവളര്‍ന്ന് ഉഷാറായി നില്‍ക്കുന്നുണ്ട്
Night operation
കൂറ്റനാട് ജനകീയ കൂട്ടായ്മ 2015 ജൂണ്‍ മാസത്തില്‍ കൂറ്റനാട് ടൌണില്‍ നട്ട തണല്‍ മരങ്ങള്‍ ഇപ്പോഴും ( 2016 ഏപ്രില്‍ ) ഉഷാറായി നില്‍ക്കുന്നുണ്ട്... എന്നിരുന്നാലും ഇപ്പോഴത്തെ കടുത്ത വേനലില്‍ വൃക്ഷത്തൈകള്‍ക്ക് ക്ഷീണം ബാധിച്ചേക്കാമെന്നതിനാല്‍ വെള്ളം ഒഴിച്ചുകൊടുക്കുന്നുണ്ട്...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)





















































