ശനിയാഴ്‌ച, ഓഗസ്റ്റ് 25, 2012

വാദ്യവിസ്മയം 2012 - പഞ്ചവാദ്യപ്പെരുമ


പെരിങ്ങോടിന്റെ പഞ്ചവാദ്യപ്പെരുമയെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലേയ്ക്കെത്തിച്ച 301 കലാകാരന്‍മാരെ അണിനിരത്തി നടത്തിയ പഞ്ചവാദ്യം ....25-08-2012 ന് നടന്ന ഈ ദൃശ്യവിരുന്ന്   ചിത്രങ്ങളിലൂടെ...     ( വീഡിയോ ഉള്‍പ്പെടെ  )

 





  


  



 

                                                                          
 



 




 





 

വ്യാഴാഴ്‌ച, ഓഗസ്റ്റ് 02, 2012

തവളക്കണ്ണന്‍ കതിരിട്ടപ്പോള്‍

നാടന്‍ നെല്‍വിത്തുകളെ പരിരക്ഷിയ്ക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂറ്റനാട് ഭൂമിക ഓര്‍ഗാനിക് ഫാമിംഗ് ട്രസ്റ്റ് കൃഷിചെയ്ത തവളക്കണ്ണന്‍ നെല്ല് കതിരിട്ടപ്പോള്‍ …. ചിത്രങ്ങളിലൂടെ


വ്യാഴാഴ്‌ച, ജൂൺ 21, 2012

തവളക്കണ്ണനെ തിരിച്ചുകൊണ്ടുവന്നു...


പാലക്കാട് ജില്ലയിലെ തനത് നാടന്‍ നെല്‍വിത്താണ് തവളക്കണ്ണന്‍.അത്യുല്‍പാദനശേഷിയുള്ള നെല്ലിനങ്ങളുടെ വരവോടെ തൃത്താല ,കൂറ്റനാട് മേഖലയില്‍ നിന്നും ഈ നെല്ലിനം അപ്രത്യക്ഷമായിരുന്നു.ഒന്നാംവിളയായി കൃഷിചെയ്യുന്ന ഈ നെല്‍വിത്ത് നാടന്‍ നെല്‍വിത്തിനങ്ങളില്‍ വളരെ മികച്ച റിസല്‍ട്ട് ഉണ്ടാക്കുന്നതാണ്.
നാടന്‍ നെല്‍വിത്തുകളെ പരിരക്ഷിയ്ക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂറ്റനാട് ഭൂമിക ഓര്‍ഗാനിക് ഫാമിംഗ് ട്രസ്റ്റാണ് തവളക്കണ്ണനെ കൂറ്റനാട് കൃഷിചെയ്തിരിയ്ക്കുന്നത്.സുഗന്ധശാല , ജീരകശാല എന്നീ നാടന്‍ നെല്‍വിത്തുകള്‍കൂടി കൂറ്റനാട് മേഖലയില്‍ രംഗത്തിറക്കുവാന്‍ ഭൂമിക പദ്ധതിയിട്ടിട്ടുണ്ട്.
ഭൂമിക അംഗങ്ങള്‍ - ഉണ്ണി മങ്ങാട്ട് ( ഇ എം ഉണ്ണികൃഷ്ണന്‍ ) കെ വി സുബൈര്‍ , ഡോ മണികണ്ഠന്‍ സി എന്‍ എസ് , മനോജ് പാതിരിശ്ശേരി ,ബ്രഹ്മദത്തന്‍ മോഴിക്കുന്നം , ശ്രീധരന്‍ തായാട്ട് & ഷിനോജേക്കബ്

ചൊവ്വാഴ്ച, ജൂൺ 19, 2012

കുന്നിനെ പച്ചപിടിപ്പിയ്ക്കാന്‍

തിരുമിറ്റക്കോട് പഞ്ചായത്തിലെ തൃക്കരങ്ങാട് ക്ഷേത്രംവക മൂന്ന് ഏക്കര്‍ കന്ന് സ്ഥലത്ത് മരങ്ങള്‍ വെച്ചുപിടിപ്പിയ്ക്കുന്ന പ്രവര്‍ത്തനം ചിത്രങ്ങളിലൂടെ ....
പരിപാടി 2011 ലെ വനമിത്ര അവാര്‍ഡ് ജേതാവ് കല്ലൂര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു.സി എസ് ഗോപാലന്‍ , ക്യാപ്റ്റന്‍ ബാലകൃഷ്ണന്‍ നായര്‍ , പേങ്ങാട്ടുശ്ശേരി ഭാസ്കരമേനോന്‍, ടിവി മീര ,ഷിനോ ജേക്കബ് ,ചാത്തനൂര്‍ സ്കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു  




ബുധനാഴ്‌ച, ജൂൺ 06, 2012

നെല്‍വയല്‍ സംരക്ഷിയ്ക്കാന്‍...





നെല്‍വയല്‍ സംരക്ഷിയ്ക്കാന്‍ ജനങ്ങള്‍ രംഗത്തുവന്നിരിയ്ക്കുന്നു.... ഒറ്റപ്പാലം താലൂക്കിലെ നാഗലശ്ശേരി വില്ലേജിലെ ആമക്കാവ് പാടശേഖരത്തിലെ നെല്‍വയലുകള്‍ സംരക്ഷിയ്ക്കാനാണ് ജനങ്ങള്‍ ജാഗരൂകരായി മുന്നോട്ടുവന്നിരിയ്ക്കുന്നത് . രാത്രികാലങ്ങളില്‍പ്പോലും അനധികൃത പരിവര്‍ത്തനശ്രമങ്ങള്‍ തടയാന്‍ ജനങ്ങള്‍ കരുതലോടെയിരിയ്ക്കുന്നു. റിയല്‍എസ്റ്റേറ്റ് താത്പര്യങ്ങളുടെ ഭാഗമായി ഭൂമിവാങ്ങി തുണ്ടുതുണ്ടായി മുറിച്ചുവില്‍ക്കാന്‍ ശ്രമം ആരംഭിച്ചപ്പോഴാണ് ജനങ്ങളുടെ ഇടപെടലുണ്ടായിട്ടുള്ളത്. നെല്‍വയല്‍പരിരക്ഷണത്തിന്റെ ഭാഗമായി പ്രദേശത്ത് മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
 

 



ശനിയാഴ്‌ച, ഏപ്രിൽ 14, 2012

അഷ്ടാംഗം ആയുര്‍വ്വേദ കോളേജ് - ശിലാസ്ഥാപനം


വി ടി ബല്‍റാം എം എല്‍ എ സംസാരിയ്ക്കുന്നു. ( video )
 photos







ഞായറാഴ്‌ച, ഏപ്രിൽ 08, 2012

അബ്രഹാം ലിങ്കണ്‍ അയച്ച കത്ത് ....



തന്റെ മകന്‍ പഠിക്കുന്ന സ്‌കൂളിലെ പ്രധാന അധ്യാപകന് അബ്രഹാം ലിങ്കണ്‍ അയച്ച കത്ത് ....

*
ഏതൊരു ശത്രുവിനുള്ളിലും ഒരു മിത്രമുണ്ടെന്ന് അവനെ പഠിപ്പിക്കുക.

*
വെറുതെ കിട്ടുന്ന 5 രൂപയെക്കാള്‍ വില അദ്ധ്വാനിച്ചുകിട്ടുന്ന ഒരു രൂപയ്ക്ക് ഉണ്ട് എന്ന് അവനെ പഠിപ്പിക്കുക.

*
വിജയങ്ങളില്‍ ആഹ്ലാദിക്കാനും തോല്‍വികളെ അഭിമുഖീകരിക്കാനും അവനെ പഠിപ്പിക്കുക.

*
അസൂയ എന്ന വികാരത്തെ അവനില്‍നിന്ന് അകറ്റിനിര്‍ത്തുക.

*
ശാന്തവും മനോഹരവുമായ ചിരിയുടെ രഹസ്യം അവനെ പഠിപ്പിക്കക, ദുര്‍ബലരായ മനുഷ്യരെയും ജീവികളെയും ഉപദ്രവിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന ആളുകളെ മെരുക്കാന്‍ എളുപ്പമാണെന്ന് അവനെ മനസ്സിലാക്കി കൊടുക്കുക.

*
പക്ഷികളും പ്രാണികളും പുഴകളും പൂക്കളും അടങ്ങിയ പ്രപഞ്ചത്തിന്റെ അനന്ത വിസ്മയത്തെ കുറിച്ച് അവനെ
ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുകയും പുസ്തകങ്ങളുടെ അത്ഭുത ലോകത്തെകുറിച്ച് അവനെ പഠിപ്പിക്കുകയും ച്ചെയ്യുക.

*
വളഞ്ഞ വഴികളിലൂടെ യുള്ള വിജയങ്ങളെക്കാള്‍ തോല്‍വിയാണ് ആദരിക്കപ്പെടുക എന്ന് അവനെ പഠിപ്പിക്കുക.

*
ലോകംമുഴുവന്‍ തള്ളിപ്പറഞ്ഞാലും സ്വന്തം ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിക്കാന്‍ അവനെ പഠിപ്പിക്കുക .

*
മാന്യന്‍മാരോട് മാന്യമായരീതിയിലും പരുക്കന്‍മാരോട് പരുക്കനായി പെരുമാറാനും അവനെ പഠിപ്പിക്കുക.

*
എല്ലാവരുടെയും വാക്കുകള്‍ കേള്‍ക്കുവാനും അവയില്‍ നിന്ന് സത്യം മാത്രം സ്വീകരിക്കാനും അവനെ പഠിപ്പിക്കുക.

*
ദു:ഖിതനായിരിക്കുമ്പോഴും ചിരിച്ചുകൊണ്ടിരിക്കാനും കരയുന്നതില്‍ ഒട്ടും ലജ്ജതോന്നേണ്ടതില്ലെന്നും അവനെ പഠിപ്പിക്കുക.

*
അമിതമായ പുകഴ്ത്തലുകളില്‍ അപകടം അടങ്ങിയിരിക്കുന്നെന്നും അവനെ പഠിപ്പിക്കുക.

*
സ്വന്തം ബുദ്ധിയും കഴിവും കരുത്തും ഏറ്റവും ന്നല്ല കാര്യങ്ങള്‍ക്കായി പ്രയോജനപെടുത്താനും സ്വന്തം മനസാക്ഷിക്ക് ഒരിക്കലും വിലപറയാതിരിക്കാനും അവനെ പഠിപ്പിക്കുക.

*
ജനത്തിന്റ ശബ്ദ്ദകോലാഹലങ്ങള്‍ക്ക് നേരെ കണ്ണും ചെവിയും അടച്ചുവെച്ച് ശരി എന്ന് തോന്നുന്നതിനോടൊപ്പംനില്‍ക്കാനും അതിനുവേണ്ടി പൊരുതാനും അവനെ പഠിപ്പിക്കുക.

*
ധൈര്യവാനായിരിക്കുവാനുള്ള ക്ഷമ ഉണ്ടാവാനും അക്ഷമനായിരിക്കുവാനുള്ള ധൈര്യമാവാനും
അവനെ പഠിപ്പിക്കുക.

*
അവനവനില്‍ എപ്പോഴും ഉന്നതമായ വിശ്വാസം ഉണ്ടാവാന്‍ അവനെ പഠിപ്പിക്കുക എങ്കില്‍ മാത്രമെ അവന് മനുഷ്യനില്‍ വിശ്വാസമുണ്ടായിരിക്കുകയുള്ളൂ.

*
അവനെ ലാളിക്കാതിരിക്കുക. അഗ്നിപരീക്ഷണത്തെ അതിജീവിക്കുമ്പോഴാണല്ലൊ ശരിയായ ഉരുക്കുണ്ടാവുന്നത്... ഇത് ഒരു ഭാരിച്ചചുമതലയാണെന്ന് അറിയാമെങ്കിലും താങ്കള്‍ക്ക് എന്തൊക്കെ അവനുവേണ്ടി ചെയ്യാന്‍ കഴിയുമെന്നും നോക്കുക. അവന്‍, എന്റെ മകന്‍ ഒരു കൊച്ചുമിടുക്കനാണ്.......