തിങ്കളാഴ്‌ച, ജൂൺ 23, 2014

തൊഴിലുറപ്പ് മാതൃക


കൂറ്റനാട് - പൊന്നാനി റോഡില്‍ , ചാലിശ്ശേരി പഞ്ചായത്തിലെ കരിമ്പയില്‍ പൊതുസ്ഥലത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ വൃക്ഷത്തൈകള്‍ നട്ട് പരിപാലിയ്ക്കുന്നു... മുന്‍വര്‍ഷം നട്ട തൈകള്‍ക്ക് മണ്ണുകൂട്ടിക്കൊടുക്കുകയും ആവശ്യമായ സംരക്ഷണ പ്രവര്‍ത്തികള്‍ നടത്തുകയും ചെയ്യുന്നു...കഴിഞ്ഞ വേനലില്‍ പ്രദേശത്തെ ചെറുപ്പക്കാര്‍ വൃക്ഷത്തൈകള്‍ വെള്ളം നനച്ച് സംരക്ഷിയ്ക്കുകയും ചെയ്തിരുന്നു... ഇവിടെ കഴിഞ്ഞ നാളുകളില്‍ ആത്മാര്‍ത്ഥമായ കുറേ പ്രവര്‍ത്തനങ്ങള്‍ നടന്നു എന്ന തെളിവിനായി കുറേ മരങ്ങള്‍ വളര്‍ന്നുവലുതായി നില്‍ക്കുന്നു... ഇതൊരു മാതൃകാ പ്രവര്‍ത്തനം തന്നെയാണ്...

1 അഭിപ്രായം: