ചൊവ്വാഴ്ച, ഏപ്രിൽ 27, 2010

വൃക്ഷസ്നേഹിയായ ഷണ്‍മുഖേട്ടന്‍


2008- നവംബര്‍ മാസത്തിലെപ്പോഴോ ഒരു വൈകുന്നേരം ഞാന്‍ കൂറ്റനാട് സെന്ററില്‍ബസ്സിറങ്ങിയപ്പോള്‍ കണ്ട സന്തോഷകരമായ ഒരു കാഴ്ചയായിരുന്നു ഞാനും ഷണ്‍മുഖേട്ടനും തമ്മിലുള്ളപരിചയത്തിന് തുടക്കമായത്.
അതായത് സെന്ററില്‍ ഗുരുവായൂര്‍ റോഡിനോരത്ത് രണ്ട് തൈമരങ്ങള്‍ നട്ട് ,അതിന് സംരക്ഷണത്തിനായിടയറുകള്‍ സ്ഥാപിച്ചിരിയ്ക്കുന്നു . ഞാന്‍ സന്തോഷപൂര്‍വ്വം അത് ചെയ്തതാരാണെന്ന് അന്വേഷിച്ചു.
തൊട്ടടുത്ത് മുറുക്കാന്‍കട നടത്തുന്ന രാജനാണ് ആ പുണ്യകര്‍മ്മം ചെയ്തതെന്നറിഞ്ഞ് ഞാന്‍ അദ്ദേഹത്തില്‍ നിന്നും വിവരങ്ങള്‍ആരാഞ്ഞു. അദ്ദേഹമാണ് ആ പ്രവര്‍ത്തനത്തിന് പ്രേരകമായ കൂറ്റനാട്ടെ പൊതു - രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായഷണ്‍മുഖേട്ടനെ പരിചയപ്പെടുത്തിയത്.
രാഷ്ട്രീയക്കാന്റെ കര്‍ക്കശ മുഖഭാവമാണെങ്കിലും മാനവികതയുടെ ശക്തമായ ആശയം കൈമുതലായുള്ള ആളാണ്ഷണ്‍മുഖേട്ടന്‍ .ഏത് പാര്‍ട്ടിക്കാരനാണെങ്കിലും ,ഏത് ആശയക്കാരനാണെങ്കിലും അവര്‍ ചെയ്യുന്ന നല്ലപ്രവര്‍ത്തികളെ അംഗീകരിയ്ക്കുക എന്നത് ഷണ്‍മുഖേട്ടന്റെ രീതിയാണ് .
പരിചയപ്പെട്ടതിന്റെ അന്ന് വൈ
കുന്നേരം ഞങ്ങള്‍ കുറച്ച്നേരം സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ,കൂറ്റനാട്സെന്ററില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള ന്യൂ ബസാര്‍ വരെ മരങ്ങള്‍ നടണമെന്നതായിരുന്നു .ഞാന്‍ അത്മനസ്സില്‍ സൂക്ഷിച്ചു.ആ വര്‍ഷം ഞങ്ങള്‍ പട്ടാമ്പി റോഡിലും എളവാതില്‍ക്കല്‍ ക്ഷേത്രമൈതാനിയിലുമായി 75 മരങ്ങള്‍ നട്ടിരുന്നു .
2009 മെയ് മാസത്തില്‍ , മഴക്കാലത്ത് മരങ്ങള്‍ നടുന്നതിനേപ്പറ്റി ആലോചിയ്കുകയും ഷണ്‍മുഖേട്ടന്റെ നേതൃത്വത്തില്‍കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. ഷണ്‍മുഖേട്ടന്‍ തന്നെ മുന്‍കൈയെടുത്ത് ksfe,ചാലിശ്ശേരി സഹകരണബേങ്ക് , പാലക്കാട് ജില്ലാ സഹകരണ ബേങ്ക് , തുടങ്ങി നിരവധി സ്ഥാപനങ്ങളെക്കൊണ്ടും വ്യക്
തികളെക്കൊണ്ടും 300 രൂപനിരക്കില്‍ ട്രീഗാര്‍ഡുകള്‍ സ്പോണ്‍സര്‍ ചെയ്യിച്ചു .ആകെ 114 ട്രീഗാര്‍ഡുകള്‍ കിട്ടി .അങ്ങിനെ 2009 ജൂണ്‍- ജൂലൈമാസത്തില്‍ മരങ്ങള്‍ നടല്‍ പൂര്‍ത്തിയാക്കി .
തുടര്‍ പരിചണം , അതിനും ഷണ്‍മുഖേട്ടന്‍ മുന്നിലുണ്ടായിരുന്നു .ചെടികള്‍ക്കിടയിലെ കള പറിയ്ക്കാനും ,അവയ്ക്ക് വളംനല്‍കാനും ഷണ്‍മുഖേട്ടന്‍ സമയം കണ്ടെത്തിയിരുന്നു .
വേനല്‍ക്കാലം പിറക്കുന്നതിന് മുന്‍പേ ഷണ്‍മുഖേട്ടന്‍ പറഞ്ഞിരുന്നു ഈ വേനല്‍ക്കാലത്ത് തൈ മരങ്ങള്‍ക്ക് വെള്ളംനനയ്ക്കണമെ
ന്ന്, കാരണം ഒരു വേനല്‍ കടന്നുകിട്ടിയാല്‍പ്പിന്നെ തൈമരങ്ങളുടെ പരിചരണത്തില്‍ആശങ്കപ്പെടേണ്ടതില്ല .... കൂട് ഓട്ടോറിക്ഷയില്‍ ടാങ്ക് കയറ്റിവച്ച് അതില്‍ വെള്ളം നിറച്ച് ചെടികള്‍ക്ക് ചുവട്ടില്‍ഹോസ് ഉപയോഗിച്ച് വെള്ളം എത്തിയ്ക്കുക എന്നതായിരുന്നു ആദ്യത്തെ പദ്ധതി , ഇതിനായി കൂറ്റനാട്പുതിയയ‍തായി തുടങ്ങിയ ഷാലിമാര്‍ എന്ന വീല്‍ അലൈന്‍മെന്റ് കടക്കാരെക്കൊണ്ട് രണ്ട് ഫൈബര്‍ ടാങ്കുകള്‍ഷണ്‍മുഖേട്ടന്‍ സ്പോണ്‍സര്‍ ചെയ്യിച്ചു. ആയത് വെട്ടാനും പൈപ്പ് സ്ഥാപിയ്ക്കാനും അദ്ദേഹം തന്നെ ആളുകളെഏര്‍പ്പെടുത്തി. എന്നാല്‍ ഞായറാഴ്ച്ചകളിലും മറ്റും വെള്ളം നനയ്ക്കാന്‍ പോകാന്‍ കൂട് ഓട്ടോറിക്ഷക്കാര്‍ മടിപറയാന്‍തുടങ്ങി .ദിവസം 1-2 മണിക്കൂര്‍നേരത്തെ പണി അര ലിറ്റര്‍ ഇന്ധനം പോലും ചിലവാകുകയുമില്ല , ഞങ്ങള്‍ കൂടിയസംഖ്യ കൊടുക്കുകയും ചെയ്തു .അവര്‍ മടിപറയുന്നത് ഞങ്ങളെ ഒരു വണ്ടി വാങ്ങുന്നതിലേയ്ക്കാണ് എത്തിച്ചത് .
പരുക്കന്‍ വഴികളിലൂടെ ഭാരവും വഹിച്ച് സഞ്ചരിയ്ക്കാന്‍ കഴിയുന്ന വാഹനം എന്നനിലയില്‍ ഞാന്‍ ജീപ്പിനാണ്മുന്‍തൂക്കം നല്‍കിയത് . എന്റെ ആഗ്രഹം ഷണ്‍മുഖേട്ടന്റെ ചെവിയിലുമെത്തി.അദ്ദേഹം തന്റെ വിപുലമായബന്ധങ്ങള്‍ ഉപയോഗിച്ചു. ഒരാഴ്ചക്കുള്ളില്‍ അദ്ദേഹത്തില്‍ നിന്നും വിവരം കിട്ടി , പിറ്റേന്ന് രാവിലെകക്കാട്ടിരിയിലേയ്ക്ക് വണ്ടി കാണാന്‍ പോകണം ... ‍ഞാനും സന്തോഷേട്ടനും ഷണ്‍മുഖേട്ടനും കക്കാട്ടിരിയിലേയ്ക്കതിരിച്ചു. പഴയ ജീപ്പാണ്, എന്നാല്‍ മിനുക്കുപണിയൊക്കെ ചെയ്ത് കുട്ടപ്പനാക്കിയിരിയ്ക്കുന്നു .വണ്ടിയുടെ പഴക്കം കണ്ട്ഞാനൊന്ന് മടിച്ചപ്പോള്‍സന്തോഷേട്ടനും ഷണ്‍മുഖേട്ടനും നിര്‍ബന്ധിച്ചു..... അവ
സാന വാക്കായി ഷണ്‍മുഖേട്ടന്‍പറഞ്ഞത് ഇപ്രകാരമായിരുന്നു.തനിയ്ക്ക് വേണ്ടെങ്കില്‍ ഇപ്പോള്‍ വേണ്ടെന്ന് പറയണം .... പകരം ഈ വണ്ടി ഞാന്‍വാങ്ങിക്കോളാം....വെറും കയ്യോടെ പോയ ഞാന്‍ അന്തംവിട്ട് നില്‍ക്കുമ്പോള്‍ ഷണ്‍മുഖേട്ടന്‍ പോക്കറ്റില്‍ നിന്നും 5000രൂപയെടുത്ത്്വണ്ടിയ്ക്ക് അഡ്വാന്‍സ് കൊടുത്തു. തുടര്‍ന്ന് അദ്ദേഹം വണ്ടിയെടുത്ത് പോരുകയാണ് ചെയ്തത് . ഇപ്പോള്‍ വണ്ടി ഞങ്ങള്‍ കൂറ്റനാട്ടെ മരങ്ങളുടെ പരിചരണത്തിന് ഉപയോഗിയ്ക്കുന്നു . ഇപ്പോള്‍ അവധി ദിനങ്ങളില്‍ഞാന്‍ വിളിയ്ക്കാന്‍ മറന്നാലും ഷണ്‍മുഖേട്ടന്‍ ഇങ്ങോട്ട് വിളിയ്ക്കും , ഇന്ന് മരങ്ങള്‍ക്ക് നനയ്ക്കാന്‍ പോകുന്നില്ലേ എന്ന്ചോദിയ്ക്കും....
വൃക്ഷങ്ങളുടെ സംരക്ഷണക്കാര്യത്തില്‍ ഷണ്‍മുഖേട്ടന്‍ വളരെ ഉഷാറാണ് ... പാതയോരങ്ങളിലെ വൃക്ഷത്തൈകളെവെട്ടിയോ മറ്റോ നശിപ്പിയ്ക്കുമ്പോഴോ മരങ്ങള്‍ക്ക് ചുവട്ടില്‍ തീയിട്ട് മരങ്ങള്‍ക്ക് ഹാനി ഉണ്ടാകാന്‍ ഇടയാകുമ്പോഴോഅദ്ദേഹം ശക്തമായി പ്രതികരിയ്ക്കുന്നു .... ആളുകളെ തിന്‍മയുടെ ഭാഗത്തുനിന്നും നന്മയുടെ ഭാഗത്തേയ്ക്ക് നയിയ്ക്കുന്നു.
ഷണ്‍മുഖേട്ടന്‍ എപ്പോഴും പറയുന്ന ഒരു വാചകം ഇതാണ്- ഇപ്പോള്‍ നാം അനുഭവിയ്ക്കുന്ന തണലും സൌകര്യങ്ങളുംനമ്മുടെ പൂര്‍വ്വികരുടെ പ്രയത്നംകൊണ്ടുണ്ടായതാണ് , ആയതിനാല്‍ നമ്മുടെ കാലത്ത് കുറച്ച് മരങ്ങള്‍ നട്ടുപിടിപ്പിയ്ക്കുകഎന്നത് വരും തലമുറയ്ക്ക് വേണ്ടി ചെയ്യേണ്ടുന്ന കടമയാണ് .ഈ ചെറിയ ജീവിതത്തില്‍ നമ്മുടെ കയ്യൊപ്പ്എവിടെങ്കിലും പതി
ഞ്ഞുകിടക്കട്ടേ.... -
മുതിര്‍ന്ന ആളുകളുടെ കൂട്ടത്തില്‍ നിസ്വാര്‍ത്ഥനായ തികഞ്ഞ ഒരു പ്രകൃതിസ്നേഹിയുടെ മുഖമാണ് ഞാന്‍ഷണ്‍മുഖേട്ടനില്‍ കാണുന്നത്.... പൊതുകാര്യങ്ങള്‍ക്ക് ,സ്വകാര്യ ആവശ്യങ്ങള്‍ മാറ്റിവെച്ച് ഷണ്‍മുഖേട്ടന്‍മുന്നിലുണ്ടാവും
വരും വര്‍ഷങ്ങളിലും ഷണ്‍മുഖേട്ടന്റെ കരുത്തുറ്റ കൈകള്‍ കൂറ്റനാട്ടെ പാതയോരങ്ങളില്‍ ധാരാളം മരങ്ങള്‍ മുളച്ച്പൊന്തുന്നതിന് ഇടയാക്കും.നാം ആ തണലത്തിരുന്നില്ലെങ്കിലും വരും തലമുറ ആ തണലത്ത് എല്ലാം മറന്നിരിയ്ക്കുംഅവര്‍ ഷണ്‍മുഖേട്ടനെപ്പോലുള്ളവരെ എന്നും ഓര്‍മ്മിയ്ക്കും .....
കാലത്തിന്റെ കുത്തൊഴുക്കില്‍ തന്റെ ക
യ്യൊപ്പ് പതിപ്പിയ്ക്കാന്‍ ഷണ്‍മുഖേട്ടന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.....ഷണ്‍മുഖേട്ടന്റെ മൊബൈല്‍ - 9447241064


Shino jacob ഷിനോജേക്കബ്11 അഭിപ്രായങ്ങൾ:

 1. മാതൃകാപരം ഈ പ്രവര്‍ത്തനങ്ങള്‍.എന്റെ അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 2. അഭിനന്ദനങ്ങള്‍ , തുടരുക. ആ കടയുടെ മുന്‍പിലുള്ള തൈക്ക് വെള്ളമൊഴിക്കാന്‍ ആ കടക്കാരന് കഴിയില്ലേ! വലുതാകുമ്പോള്‍ അവര്‍ക്ക് തണലും ആകില്ലേ!!

  ഷാജി ഖത്തര്‍.

  മറുപടിഇല്ലാതാക്കൂ
 3. മാഷേ എന്താ പറയുക....ഒരു പാട് സന്തോഷം തോന്നുന്നു. ഷണ്‍മുഖേട്ടന്‍ കീ ജയ്‌....എല്ലായിടത്തും ഷണ്‍മുഖേട്ടന്‍മാര്‍ ഉണ്ടായിരുന്നെങ്കില്‍.....സസ്നേഹം

  മറുപടിഇല്ലാതാക്കൂ
 4. ഷാജി,
  പല കടക്കാരും സങ്കുചിത മനസ്കരാണ്. മരം വളര്‍ന്നാല്‍ തങ്ങളുടെ കടയുടെ ബോര്‍ഡ് മറയുമോ എന്ന് അവര്‍ ചിന്തിയ്ക്കുന്നു.... പലപ്പോഴും അവര്‍ മരങ്ങള്‍ നശിപ്പിയ്ക്കുന്നു.... നമുക്ക് മിയ്ക്കുപ്പോഴും വളരെയധികം ഫൈറ്റ് ചെയ്യേണ്ടിവരാറുണ്ട്.....

  മറുപടിഇല്ലാതാക്കൂ
 5. യാത്രികന്‍,
  ഇപ്പോള്‍ ഷണ്‍മുഖേട്ടന്റെ ബലത്തിലാണ് കൂറ്റനാട്ടെ പരിസ്ഥിതി പ്രവര്‍ത്തനം നടക്കുന്നത്.... ഇപ്പോള്‍ വളരെയധികം ധൈര്യം തോന്നുന്നുണ്ട്....

  മറുപടിഇല്ലാതാക്കൂ
 6. vaLare santhOsham thOnnunnu.....
  enikkum parichayaPETaNam shaNmukhEttane....

  മറുപടിഇല്ലാതാക്കൂ
 7. നിസ്വാര്‍ത്ഥമായ ഈ സേവനത്തിന് ഷണ്മുഖേട്ടനും താങ്കല്‍ക്കും കൂറ്റനാട്ടുകാര്‍ക്കും നന്മ നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 8. woods are lovely dark and deep
  but i have promises to keep
  miles to go before i sleep and miles to before i sleep

  മറുപടിഇല്ലാതാക്കൂ
 9. അഭിനന്ദനങ്ങൾ ...ധീരതയോടെ മുന്നോട്ട്...ഓരോ നാട്ടിലും ഇങ്ങനെ ഒരാളെങ്കിലും ഉണ്ടായാൽ മനുഷ്യൻ രക്ഷപ്പെടുമായിരുന്നു..

  മറുപടിഇല്ലാതാക്കൂ
 10. അഭി, നനവ്
  കമന്റിനും പ്രോത്സാഹത്തിനും നന്ദി

  മറുപടിഇല്ലാതാക്കൂ