കത്തിക്കാളുന്ന വേനല്‍ച്ചൂടില്‍ ഉരുകിയൊലിയ്ക്കുന്ന മനുഷ്യര്‍ വേനലിനെ പഴിയ്ക്കുന്നു . എന്നാല്‍ വേനല്‍ച്ചൂടില്‍ നിന്നുംരക്ഷനേടാനുള്ള പ്രകൃതിദത്തമാര്‍ഗ്ഗങ്ങള്‍ മനുഷ്യര്‍ ഉപയോഗിയ്ക്കുന്നില്ല , തന്നെയുമല്ല വേനലില്‍ സ്വയം വേകാനുള്ളനടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നു...
ഇടുങ്ങിയ കോണ്‍ക്രീറ്റ് മുറികളില്‍ ഇരിയ്ക്കുന്നവര്‍ ജനാലകള്‍ തുറന്നിടുന്നില്ല .... അല്‍പം ശുദ്ധവായു കയറിമുറിക്കുള്ളിലെ ചൂടുവായുവിനെ പുറത്തുകളയാന്‍ അനുവദിയ്ക്കുന്നതിന് പകരം മറ്റു മനുഷ്യര്‍ കയറി വരാതിരിയ്ക്കാനായിവാതിലും ജനലും കൊട്ടിയടയ്ക്കുന്നു...
അടച്ചിട്ടമുറികളില്‍ വെളിച്ചത്തിനായി വൈദ്യുതി വിളക്കുകള്‍ തെളിയിക്കുന്നത് വീണ്ടും ചൂടുകൂട്ടുന്നു... പരിഷ്കാരത്തിന്റെ ഭാഗമായി കെട്ടിടം മൊത്തം ചില്ലിട്ടുമൂടുന്നതും ചൂടുകൂടാന്‍ ഇടയാക്കുന്നു ... പോരാഞ്ഞ്
മുറ്റത്തെ മരം വെട്ടിക്കളയുന്നത് കരിയില വീഴുന്നത് ഒഴിവാക്കാന്‍ ... തൈമരത്തെ പിഴുതെറിയുന്നത് ഭാവിയില്‍കെട്ടിടത്തിന് മേലേയ്ക്ക് പൊട്ടിവീഴാതിരിയ്ക്കാന്‍ ....
വന്യമൃഗങ്ങളെ നോക്കുക , ചൂടുകൂടുന്നേരം അവ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നു, കുളിയ്ക്കുന്നു...തണുത്ത്
മതിയാവുമ്പോള്‍ കയറിപ്പോകുന്നു... തോന്നുമ്പോഴെല്ലാം വെള്ളം കുടിയ്ക്കുന്നു ..... മനുഷ്യരാവട്ടെ തണുത്ത വെള്ളംകുടിയ്ക്കാന്‍ കഴിയാത്ത രോഗികളും ഇടയ്ക്കൊന്ന് ശരീരം നനയ്ക്കാന്‍ കഴിയാത്ത കോട്ട് - സൂട്ട് ധാരികളും..... ഓഫീസുകളിലും മറ്റും ഇടയ്ക്കൊന്ന് ശരീരം നനയ്ക്കാനുള്ള സൌകര്യം ഉണ്ടെങ്കില്‍ എന്തൊരാശ്വാസമാകുമായിരുന്നു
ദിവസത്തില്‍ കുളിയ്ക്കുന്ന നേരത്ത് മാത്രമേ ശരീരം നനയ്ക്കുകയുള്ളൂ എന്ന വാശിയിലാണ് മനുഷ്യര്‍.... ഉച്ചനേരത്തൊന്ന്ശരീരം നനച്ചാല്‍ എന്തൊരാശ്വാസം കിട്ടും .....
മനുഷ്യര്‍ പ്രകൃതിയില്‍ നിന്നും വളരെയധികം അകലുകയാണ്.... ആയതിനാല്‍ തണുപ്പ്, മഴ,മഞ്ഞ്,വെയില്‍തുടങ്ങിയ പ്രകൃതിയുടെ പ്രതിഭാസങ്ങളെല്ലാം മനുഷ്യന് അഹിതമാവുകയും ചെയ്യുന്നു
(അഥീനയും ആദിത്യനും വേനല്‍ക്കാല കുളിയില്‍)
Shino jacob ഷിനോജേക്കബ്
കൊടും വേനലില്‍ ഒരു കുളിരല പോലെ ഈ പോസ്റ്റ്.
മറുപടിഇല്ലാതാക്കൂ