ചൊവ്വാഴ്ച, മാർച്ച് 13, 2012

പൂരപ്പറമ്പിലെ പഴക്കാലംപൂരപ്പറമ്പുകള്‍ആഘോഷങ്ങള്‍ക്കൊപ്പംഭക്ഷണവസ്തുക്കള്‍വില്‍ക്കുന്നതിനുംഒരുവലിയവേദിയാണ്.പൂരംകാണാന്‍പോയിഎന്നതിന്അടയാളംതിരികെവീട്ടിലേയ്ക്ക്കൊണ്ടുവരുന്നപലഹാരപ്പൊതികളാണ്.കൂടാതെ അവിടെ വെച്ചുകഴിയ്ക്കാവുന്ന ഭക്ഷ്യ വിഭവങ്ങളും പാനീയങ്ങളും …
കൃത്രിമ നിറങ്ങളും മറ്റു രാസവസ്തുക്കളും ചേര്‍ത്ത ഹല്‍വ , ജിലേബി തുടങ്ങിയ പലഹാരങ്ങളും നിറം കലക്കിയ പാനീയങ്ങളും പൂരപ്പറമ്പില്‍ യഥേഷ്ടം …. എന്നാല്‍ ഇത്തവണ കൂറ്റനാട് ആമക്കാവ് പൂരത്തിന് കണ്ട കാഴ്ച എനിയ്ക്ക് പുതിയ അനുഭവമായിരുന്നു.... വളാഞ്ചേരിക്കാരന്‍ ഷെരീഫും കൂട്ടരും നടത്തിയ സ്റ്റാളില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്നത് ഫ്രൂട്ട് സലാഡായിരുന്നു.യാതൊരു കൃത്രിമ പദാര്‍ത്ഥങ്ങളും ചേര്‍ക്കാതെ , തണ്ണിമത്തന്‍,പപ്പായ , കൈതച്ചക്ക ,മുന്തിരി ,കക്കരി എന്നീ അഞ്ച് പഴങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ച ഇതിന് പത്ത് രൂപയായിരുന്നു പ്ലേറ്റിന് വില .തൊട്ടടുത്ത സ്റ്റാളില്‍ ലൈം എന്ന പേരില്‍ പൊടിയിട്ട് വില്‍ക്കുന്ന കുടിയ്ക്കാനുള്ള വെള്ളത്തിനും പത്തുരൂപയായിരുന്നു വില.....

ഇവിടെയാണ് നാം നന്മയെ തിരിച്ചറിയേണ്ടത് വേണമെങ്കില്‍ ഷെരീഫിനും കൂട്ടര്‍ക്കും കൂടുതല്‍ ലാഭം കിട്ടുന്ന എന്തെങ്കിലും കച്ചവടം ചെയ്യാമായിരുന്നു , ഇത്തരം നന്‍മകള്‍ക്ക് നാം ഇടം കൊടുക്കേണ്ടതുണ്ടതുണ്ട് … ആയതിനാല്‍ നല്ലത് വില്‍ക്കുന്ന ചെറുകച്ചവടക്കാര്‍ക്കും, നല്ല മനുഷ്യര്‍ക്കുമായി കുറച്ചു നാണയത്തുട്ടുകള്‍ മാറ്റിവെച്ചേക്കുക.....
                                                                        

3 അഭിപ്രായങ്ങൾ:

  1. അമക്കാവ് പൂരത്തിന് ചക്കയായിരുന്നു എന്‍റെ ഫേവറിറ്റ്.. ഇത്തവണയും ഉണ്ടായിരുന്നില്ലേ..?
    എന്തായാലും ഷരീഫിനെ പോലുള്ള കച്ചവടക്കാര്‍ ഇനിയും ഉണ്ടാവട്ടെ..
    നാടായ നാട് മുഴുവന്‍ ഇത്തരം കച്ചവടക്കാര്‍ നിറയട്ടെ.. :)

    മറുപടിഇല്ലാതാക്കൂ
  2. ഇത്തരം കൊച്ചു കൊച്ചു പ്രവര്‍ത്തനങ്ങളാണ് പ്രച്രിപ്പിക്കേണ്ടതും പ്രോത്സാഹിക്കപ്പെടേണ്ടതും.

    മറുപടിഇല്ലാതാക്കൂ