ഞായറാഴ്‌ച, ജൂലൈ 03, 2011

ഞാന്‍ മരിയ്ക്കില്ല....

തനിയ്ക്കേല്‍ക്കുന്ന ക്ഷതങ്ങള്‍ ഏതുവിധേനയെങ്കിലും പരിഹരിയ്ക്കുക എന്നത് പ്രകൃതി തുടര്‍ന്നുവരുന്ന ഒരു നയമാണ്. ആയതിന്റെ വളരെ നിര്‍മ്മലമായ ഒരു ഉദാഹരണം നേരില്‍ കണ്ടത് വളരെ വലിയൊരു ഷോക്കിങ്ങ് അനുഭവമായി.

അതായത് കൂറ്റനാട് സെന്ററില്‍ പ്രവര്‍ത്തിയ്ക്കന്ന വന്‍ മരമില്ലിന്റെ കോമ്പൌണ്ടില്‍ അട്ടിയിട്ടിരിയ്ക്കുന്ന കൂറ്റന്‍ മരത്തടികളില്‍ കണ്ണോടിച്ചപ്പോള്‍ തുണ്ടം തുണ്ടമായി മുറിച്ചിട്ടിരിയ്ക്കുന്ന ഒരു വലിയ മഹാഗണി മരത്തിന്റെ തായ്ത്തടിയില്‍ നിന്നും ഇലകള്‍ വളര്‍ന്നുതുടങ്ങിയിരിയ്ക്കുന്നു. അത് വീണ്ടും ഒരു മരമായി മാറാന്‍ ശ്രമിയ്ക്കുകയാണ്....

കാലങ്ങള്‍ക്കുമുന്‍പേ മുറിച്ചുവീഴ്ത്തത്തപ്പെട്ട ആ മരത്തിന്റെ ഉള്ളില്‍ എവിടെയോ ഒളിച്ചിരുന്ന ജീവന്‍ പ്രകൃതിയുടെ കരസ്പര്‍ശത്താല്‍ ഇലകളായി പുറത്തുവന്നിരിയ്ക്കുന്നു.മനുഷ്യന്‍ എത്ര നശിപ്പിച്ചാലും ജീവന്റെ അവസാന നാളം പോലും കെടാതെ സൂക്ഷിയ്ക്കാന്‍ പ്രകൃതി ശ്രമിയ്ക്കുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഇത്.

ഈ ഭൂമി എന്ന ഗ്രഹത്തില്‍ ജീവന്റെ തുടര്‍ച്ച നിലനിര്‍ത്താന്‍ അവസാന ശ്വാസംവരെയും പ്രതീക്ഷ കൈവിടാതെ നമ്മുടെ പ്രകൃതി പരിശ്രമിയ്ക്കുമ്പോള്‍ ജ്ഞാനിയായ മനുഷ്യന്‍ ചെയ്യുന്നതെന്ത്? ?????


posted by

shinojacob shino jacob SHINOJACOB SHINO JACOB

4 അഭിപ്രായങ്ങൾ:

 1. ഈ ഭൂമി എന്ന ഗ്രഹത്തില്‍ ജീവന്റെ തുടര്‍ച്ച നിലനിര്‍ത്താന്‍ അവസാന ശ്വാസംവരെയും പ്രതീക്ഷ കൈവിടാതെ നമ്മുടെ പ്രകൃതി പരിശ്രമിയ്ക്കുമ്പോള്‍ ജ്ഞാനിയായ മനുഷ്യന്‍ ചെയ്യുന്നതെന്ത്? ?????

  മറുപടിഇല്ലാതാക്കൂ
 2. ജ്ഞാനിയായ മനുഷ്യന്‍ ചെയ്യുന്നതെന്ത്? ?????

  മറുപടിഇല്ലാതാക്കൂ
 3. പ്രിയരേ,
  (മലയാളം ടൈപിങ്ങിലെ പരിമിതികളെ പൊറുക്കുക)
  ഒളിമ്പസ്, നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം അതിന്റെ സംസ്ഥാന തല പ്രവേശക പ്ലീനം (മലയാളം) നടത്തുകയാണ്.

  ഒളിമ്പസ് എന്ന ഇക്കൊസഫിക്കള്‍ ദര്‍ശനത്തെ ആധാരമാക്കി, പ്രപഞ്ചം, ദ്രവ്യം, ശരീരം, ജീവന്‍, ജീവിതം, ആരോഗ്യം, മനസ്സ്, യുക്തി, ബുദ്ധി , ശാസ്ത്രം, ആധികാരികത, സമൂഹം, ആത്മീയത, സുസ്ഥിരത, ജ്ഞാന ശാസ്ത്രം, നൈസര്‍ഗിക മൂല്യങ്ങള്‍, പ്രതി വിദ്യാഭ്യാസം, ബദല്‍, നൈസര്‍ഗിഗ കലകള്‍ , സമ്പൂര്‍ണ സ്വാശ്രയത്തം, സുസ്ഥിര സാമൂഹ്യ ജീവനം എന്ന് തുടങ്ങി, പച്ചയായ ജീവിതത്തിനു ആധാരമാകുന്ന സമ്യക്കായ വിഷയങ്ങള്‍ ഒളിമ്പസ്സിന്റെ പാട്യ പദ്ധതിയിലൂടെ പ്രതിപാദിക്കപ്പെടും. കൂട്ട് ജീവിതം, അന്യോന്യ ജീവിതം, കമ്യൂണ്‍, ഇക്കോ വില്ലേജ് എന്നീ പ്രായോഗിക പദ്ധതികള്‍ കൂട്ടായോ, പരസ്പര അനുബന്ധിത പ്രാദേശിക സമൂഹങ്ങളായോ സൃഷ്ടിക്കുകയും ആഗതമാകുന്ന, പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക ദുരന്തങ്ങളില്‍ നിന്നും കരകേറാന്‍ ഒരു മാതൃകാ വഴി തുറന്നിടുകയും ചെയ്യുകയെന്നതാണ് മുഖ്യ ലക്ഷ്യം.

  വ്യവസ്ഥാപിത പരിസ്ഥിതി പ്രവര്‍ത്തനം, പ്രകൃതിജീവന പ്രവര്‍ത്തനം, യുക്തിജീവന പ്രവര്‍ത്തനം, ആത്മീയ ജീവന പ്രവര്‍ത്തനം, വിദ്യാഭ്യാസ പ്രവര്‍ത്തനം, ഉപരിപ്ലവ സാമൂഹ്യ പ്രവര്‍ത്തനം എന്നിവയ്ക്കുള്ള ഒരു പുനരാഖ്യാന വേദിയായിരിക്കും പ്ലീനം. തുറന്ന മനസ്സുമായി പരിപാടിയില്‍ പങ്കെടുക്കുന്ന, വ്യക്തിത്വവും സത്യാന്വേഷണവും ഉള്ള ആര്‍ക്കും, സ്വന്തം സാധ്യതയും, പരിമിതിയും, വഴിയും തിരിച്ചറിയുകയും, ഇതുവരെ തുടര്‍ന്നുവന്ന ഒരു ജീവിത പാതയില്‍ ഒരു സാരമായ മാറ്റം ഉണ്ടാകുകയും ചെയ്യും എന്നതാണ് ഇത് വരെയുള്ള അനുഭവം. അത് കൊണ്ട് തന്നെ, തര്‍ക്കിക്കാനോ, തകര്‍ക്കാനോ, നേരമ്പോക്കിനോ, വേണ്ടി ആഗ്രഹിക്കുന്ന ആരും വരേണ്ടതില്ല.

  തൊലി പുറത്ത് ഒതുങ്ങുന്ന അഹത്തിനും അപുരത്ത് , നാസികയ്ക്ക് പിറകിലും പുറത്തും ഉള്ള അകം പുറം പരിസ്ഥിതികളെ തൊട്ടറിയാന്‍ താല്പര്യമുള്ള, മുന്‍വിധികളെ മാറ്റി വയ്ക്കാന്‍ കഴിവുള്ള, വിശ്വാസ്വതയും ആത്മാര്‍ത്തതയും മൂല്യവും സ്വയം ഫീല്‍ ചെയ്യുന്ന യുവ മനസ്സുകള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം.

  ആഗസ്റ്റ്‌ പന്ത്രണ്ടാം തീയതി ഉച്ചയ്ക്ക് മൂന്നു മണി മുതല്‍ ആഗസ്റ്റ്‌ പതിനഞ്ചു ഉച്ചയ്ക്ക് മൂന്നു മണി വരെ, പാലക്കാട്, തത്തമങ്ങലത്തുള്ള നവഗോത്ര ഗുരുകുലത്തില്‍ വച്ചാണ് പരിപാടി. ആയിരം രൂപ, ആണ് ഫീസ്‌. (പണമില്ലായ്ക, പങ്കാളിത്തത്തിന് തടസ്സമാകില്ല. നല്ലൊരു മനസ്സുണ്ടാകണമെന്നു മാത്രം) . താല്പര്യമുള്ളവര്‍, ജൂലായ്‌ മുപ്പതിന് മുമ്പായി, നിശ്ചിത അപേക്ഷാ ഫോറം പൂരിപ്പിച്ചു നല്കേണം. ആദ്യം പങ്കാളിത്തം ഉറപ്പാക്കുന്ന പന്ത്രണ്ടു പേര്‍ക്ക് മാത്രമാണ് അഡ്മിഷന്‍ .

  വിശദ വിവരങ്ങള്‍ക്ക് 9497628006 ,9497628007 , എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

  സ്നേഹത്തോടെ ഒളിമ്പസ് പ്രവര്‍ത്തകര്‍.

  മറുപടിഇല്ലാതാക്കൂ