തിങ്കളാഴ്‌ച, ഏപ്രിൽ 04, 2011

തണ്ണീര്‍പ്പന്തല്‍ തിരിച്ചുവരുന്നു..



പണ്ട് രാജഭരണകാലങ്ങളില്‍ വഴിയോരങ്ങളില്‍ സത്രങ്ങളും തണ്ണീര്‍പ്പന്തലുകളും ഉണ്ടായിരുന്നു .ദൂരയാത്രികര്‍ക്ക് വിശ്രമത്തിനും കുടിവെള്ളത്തിനുമായി രാജാവിന്റെ ചിലവിലായിരുന്നു ഇവ നടത്തപ്പെട്ടിരുന്നത് . എന്നാല്‍ രാജഭരണം പോയി ജനാധിപത്യം വന്നപ്പോള്‍ ഇവയെല്ലാം എടുത്തുമാറ്റപ്പെട്ടു.ഇതിന്റെ ഓര്‍മ്മ ചില റവന്യൂ രേഖകളില്‍ മാത്രമായി ഒതുങ്ങി ( തണ്ണീര്‍പ്പന്തലിന്റേയും മറ്റും ഭൂമി ഇപ്പോഴും റവന്യൂ പുറമ്പോക്കും മറ്റുമായി സംരക്ഷിയ്ക്കപ്പെടുന്നുണ്ട് ) ജനാധിപത്യത്തിന്റെ ഇക്കാലത്ത് വഴിയാത്രക്കാര്‍ക്ക് കുടിവെള്ളവും വിശ്രമസ്ഥലവും വിലകൊടുത്തുവാങ്ങേണ്ട ഒന്നായി മാറി .വേനല്‍ കത്തിക്കാളുന്ന ഇക്കാലത്ത് യാത്രയില്‍ വലിയൊരു തുക കുടിവെള്ളത്തിനായി മാറ്റിവയ്ക്കേണ്ടതായി വരുന്നു കുറച്ചുകാലം മുന്‍പുവരെ ആര്‍ക്കും ഏതൊരു വീട്ടിലും കടയിലും കയറിച്ചെന്ന് കുടിയ്ക്കാന്‍ ഇത്തിരി വെള്ളം ചോദിയ്ക്കാമായിരുന്നു , വെള്ളം കൊടുക്കുന്നവര്‍ക്കും കുടിയ്ക്കുവര്‍ക്കും സന്തോഷം... എന്നാല്‍ കാലം മാറിയതോടെ ഇരുകൂട്ടരും പരസ്പരം സംശയിയ്ക്കാന്‍ തുടങ്ങി ....

എന്നാല്‍ ആധുനികതയുടെ ഇക്കാലത്തും പഴമ മനസ്സില്‍ സൂക്ഷിയ്ക്കുന്ന ചില നല്ല ആളുകള്‍ നമുക്കിടയിലുണ്ട് .... ഇതിന്റെ സൂചനയായി പാലക്കാട് ജില്ലയില്‍ പലഭാഗത്തും തണ്ണീര്‍പ്പന്തലുകള്‍ തലപൊക്കിത്തുടങ്ങി , വഴിയാത്രക്കാര്‍ക്ക് സൌജന്യമായി കുടിവെള്ളം നല്‍കുകയാണ് ഈ തണ്ണീര്‍പ്പന്തലുകളുടെ ലക്ഷ്യം . കേരളത്തില്‍ ഏറ്റവും കൂടിയ ചൂടുള്ള ജില്ലയായ പാലക്കാട് ഇത് ജനങ്ങള്‍ക്ക് വലിയൊരാശ്വാസമാവുകയാണ്

സൂര്യാഘാതവും ഇതുമൂലമുള്ള മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇക്കാലത്ത് ഇതൊരു മാതൃകയാണ്

2009 ല്‍ കൂറ്റനാട്ട് ആദ്യം തണ്ണീര്‍പ്പന്തല്‍ തുടങ്ങി 2010 ല്‍ ജില്ലയില്‍ പലഭാഗത്തും തണ്ണീര്‍പ്പന്തലുകള്‍ പ്രവര്‍ത്തിച്ചു 2011 ല്‍ കൂറ്റനാട്ടെ ജനകീയ കമ്മറ്റി സംഭാരമാണ് നല്‍കുന്നത്

ഈ മാതൃകാപ്രവര്‍ത്തനം നാടെങ്ങും വ്യാപിയ്ക്കട്ടെ...



ബന്ധങ്ങള്‍ക്ക് - ഷണ്‍മുഖന്‍ ജനകീയ കമ്മറ്റി പ്രവര്‍ത്തകന്‍ 9447241064


Posted by shinojacob shino jacob SHINOJACOB SHINO JACOB

KOOTTANAD koottanad



2 അഭിപ്രായങ്ങൾ: